Home » News » Current Affairs » അഫ്സല്‍ ഗുരുവിന്റെ വധത്തിനു പകരം വീട്ടുമെന്ന് ഭീകര സംഘടനകള്‍

അഫ്സല്‍ ഗുരുവിന്റെ വധത്തിനു പകരം വീട്ടുമെന്ന് ഭീകര സംഘടനകള്‍

>

afzal guru പാര്‍ലമെന്റ് ആക്രമണ കേസില്‍ ശിക്ഷയ്ക്ക് വിധിച്ച പ്രതി അഫ്സല്‍ ഗുരുവിനെ വധിച്ചതിന് പകരം വീട്ടുമെന്ന് ലഷ്കര്‍ ഇ ത്വയിബയും ജെയ്ഷെ മുഹമ്മദും അടക്കമുള്ള നിരോധിത ഭീകരസംഘടനകളുടെ ഭീഷണി. ഇസ്ലാമാബാദില്‍ സമ്മേളിച്ചാണ് ഇവര്‍ ഇത്യക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത്. നാലുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ രണ്ടു സംഘടനകളും ഒരേ വേദിയില്‍ സമ്മേളിക്കുന്നത്. ഇന്ത്യയുടെ ഈ കടുത്ത നടപടിക്കു ജിഹാദ് ആണ് ഉത്തമമെന്നും, ഇത് കാശ്മീരിലും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍, ഇന്ത്യയുമായുള്ള ബന്ധം ശരിയായ ദിശയിലേക്കാണ് പുരോഗമിക്കുന്നതെന്ന് പാക് പ്രധാനമന്ത്രി രാജ പര്‍വേഷ് അഷ്‌റഫ്‌ പറഞ്ഞു.

അഫ്സല്‍ ഗുരുവിനു ഇന്ത്യ വധശിക്ഷ നടപ്പിലാക്കിയതില്‍ ഖേദം പ്രകടിപ്പിച്ച യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യ വധശിക്ഷകള്‍ നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.
<

Leave a Reply

Your email address will not be published. Required fields are marked *

*