Home » News » Current Affairs » പെരുമാറ്റ ദൂഷ്യമുള്ള 133 പൊലീസുകാര്‍ക്കെതിരെ നടപടി: മന്ത്രി തിരുവഞ്ചൂര്‍

പെരുമാറ്റ ദൂഷ്യമുള്ള 133 പൊലീസുകാര്‍ക്കെതിരെ നടപടി: മന്ത്രി തിരുവഞ്ചൂര്‍

>

thiruvanchoorപെരുമാറ്റ ദൂഷ്യമുള്ള 133 പൊലിസുകാര്‌ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്നും, കേരള പോലിസ് സേനയില്‍ ഒരു അഴിച്ചു പണി ഉടനെ ഉണ്ടാകുമെന്നും കേരള ആഭ്യന്തിര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആംഡ് ഫോഴ്സിന്റെ പാസ്സിംഗ് ഔട്ട്‌ പരേഡില്‍ പങ്കെടുത്ത ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയ ഏഴു പോലീസുകാരെ പിരിച്ചുവിടാന് ശുപാര്‍ഷയുന്ടെന്നും, മറ്റുള്ളവര്‍ക്കെതിരെ ഉടന്‍ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അച്ചടക്കലംഘനം കാട്ടിയ രണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ എ.ഡി.ജി.പി.മാരുടെ സമിതിയാണ് കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തത്.
വനിതാ കമ്മീഷന്‍ സി.ഐ ആയിരിക്കെ പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയതിനു  പ്രഭാതിനേയും തൃശ്ശൂരില്‍ ബസ്സില്‍ വച്ച് സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണമുള്ള സി.ഐ സുബ്രഹ്മണ്യനേയും പിരിച്ചുവിടാനാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
മണല്‍ മാഫിയയുമായുള്ള ബന്ധം, കൃത്യവിലോപം എന്നിവ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുള്ള അഞ്ച് പോലീസുകാര്‍ക്കെതിരേയും പിരിച്ചുവിടല്‍ നടപടി ഉണ്ടാകും. പോലീസുകാരുടെ കേസുകളെ പറ്റി വീണ്ടും പരിശോധനയുണ്ടാകും. കൂടാതെ, മദ്യത്തിന് അടിമകളായ മുപ്പതോളം പോലീസുകാരെ ലഹരിവിമുക്ത ചികിത്സയ്ക്ക് അയയ്ക്കാനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ സസ്‌പെന്‍ഷനിലുള്ള ഈ പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുക്കണമെങ്കില്‍ ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.
<

Leave a Reply

Your email address will not be published. Required fields are marked *

*