Home » News » Current Affairs » തന്റെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരെ ഉണ്ടായ നടപടി അംഗീകരിക്കാനവില്ല; വി.എസ്

തന്റെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരെ ഉണ്ടായ നടപടി അംഗീകരിക്കാനവില്ല; വി.എസ്

>

VSപേഴ്സണല്‍ സ്റ്റാഫുകള്‍ക്കെതിരെ ഉണ്ടായ നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്തന്‍. ഇവരെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് മാറ്റാനും താന്‍ തയ്യാറല്ലെന്ന് വി.എസ് പറഞ്ഞു. സ്റ്റാഫ് അംഗങ്ങള്‍ ഒരു തരത്തിലും തെറ്റുകാരല്ലെന്നും വി.എസ് പ്രതികരിച്ചു. കൊല്‍ക്കത്തയില്‍ വച്ച് പ്രകാശ്‌ കാരാട്ടുമായി നടന്ന കൂടിക്കാഴ്ചയിലാണ് വി.എസ് ഇക്കാര്യം വ്യക്തമാക്കിയത്.

സിപിഐ(എം) കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് കൊല്‍ക്കത്തയില്‍ ചേരനിരിക്കവെയാണ് വിഎസ് കാരാട്ടുമായി കൂടിക്കാഴ്ച നടത്തിയത്.

വിഎസ്സിന്റെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ച അച്ചടക്ക നടപടി കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പരിഗണിക്കും. സിപിഐഎമ്മിന്‍റെ ഇടക്കാല അവലോകന റിപ്പോര്‍ട്ട് ഒരു സ്വകാര്യ ചാനലിനു ചോര്‍ത്തിനല്കിയെന്നാരോപിചായിരുന്നു വിഎസ്സിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരന്‍, പ്രസ് സെക്രടറി കെ.ബാലകൃഷ്ണന്‍, പേഴ്സണല്‍ അസിസ്റ്റന്റ്റ് എ.സുരേഷ് എന്നിവരെ പുറത്താക്കാനാണ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നടപടി തീരുമാനം പരസ്യമായി പ്രഘ്യാപിചിരുന്നില്ല. കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരത്തിനു ശേഷമാകും പ്രഘ്യാപനം ഉണ്ടാകുക. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിക്കനാണ് സാധ്യത.
<

Leave a Reply

Your email address will not be published. Required fields are marked *

*