Home » News » Current Affairs » മകളുടെ വിവാഹം: മഅ്ദനിയുടെ ജാമ്യാപേക്ഷ ബുധനാഴ്ചയിലേക്ക് മാറ്റി

മകളുടെ വിവാഹം: മഅ്ദനിയുടെ ജാമ്യാപേക്ഷ ബുധനാഴ്ചയിലേക്ക് മാറ്റി

>

madhaniബംഗളൂരു: മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി നല്‍കിയ ഹരജിയില്‍ ബുധനാഴ്ച വാദം കേള്‍ക്കും. തിങ്കളാഴ്ച ഹരജി പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് വാദംകേള്‍ക്കല്‍ ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. മഅ്ദനിക്കുവേണ്ടി ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം രക്ഷാധികാരി അഡ്വ. സെബാസ്റ്റ്യന്‍ പോളും പി. ഉസ്മാനും ഹാജരായി. പ്രോസിക്യൂഷനുവേണ്ടി ഗോപിനാഥ് ഹാജരായി.
മാര്‍ച്ച് 10ന് നടക്കുന്ന മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനും അന്‍വാര്‍ശ്ശേരിയില്‍ അസുഖ ബാധിതനായി കഴിയുന്ന പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ കാണാനും മാര്‍ച്ച് എട്ടു മുതല്‍ 12 വരെ പൊലീസ് അകമ്പടിയോടെയുള്ള പരോളോ ജാമ്യമോ അനുവദിക്കണമെന്നാണ് ഹരജിയില്‍ അഭ്യര്‍ഥിച്ചിരിക്കുന്നത്.ബംഗളൂരു സ്ഫോടന കേസിലെ രണ്ടു പ്രതികള്‍ക്ക് നേരത്തേ ഈ രീതിയില്‍ അനുവാദം നല്‍കിയിട്ടുള്ളതിനാല്‍ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് മഅ്ദനി. അതേസമയം, മഅ്ദനിക്ക് ജാമ്യം നല്‍കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയച്ച ഫാക്സ് സന്ദേശം കര്‍ണാടക മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ഇതുവരെ കണ്ടിട്ടില്ല.
<

Leave a Reply

Your email address will not be published. Required fields are marked *

*