Home » News » Health & Wellness » ജീന്‍സ് ധരിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ!

ജീന്‍സ് ധരിക്കൂ പ്രകൃതിയെ സംരക്ഷിക്കൂ!

>

A pair of jeans now to help save the environment - news4kerala

യുറേക്ക! നിങ്ങള്‍ ഒരു പരിസ്ഥിതി സ്‌നേഹിയാണോ? എങ്കിലിനി പരിസ്ഥിതിയെ സംരക്ഷിക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം, ജീന്‍സ് വസ്ത്രം ധരിച്ചാല്‍ മതി. ഫാഷന്‍ ഡിസൈനറും രസതന്ത്ര ശാസ്ത്രജഞയുമായ ഹെലന്‍ സ്റ്റോറിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഫാക്ടറികളില്‍ നിന്നും വാഹനങ്ങളിലും നിന്നുമുള്ള നൈട്രജന്‍ ഓക്‌സൈഡിനെ നിഷ്‌ക്രിയമാക്കുവാന്‍ കഴിയുന്ന ടൈറ്റാനിയം ഡയോക്‌സൈഡ് കണികകള്‍ ഉപയോഗിച്ചാണ് ഈ ഡെനിം(ജീന്‍സ്) ഉണ്ടാക്കിയിരിക്കുന്നത്. ലോകത്ത് പ്രതിവര്‍ഷമുണ്ടാകുന്ന 1.3 മില്യണ്‍ മരണത്തിന്റെയും കാരണം അന്തരീക്ഷ മലിനീകരണമാണെന്നാണ് റിപ്പോര്‍ട്ട്. ലണ്ടന്‍ കോളേജ് ഓഫ് ഫാഷനിലെ പ്രൊഫസര്‍ ടോണി റയാന്‍, പ്രൊഫസര്‍ ഹെലന്‍ സ്റ്റോറി എന്നിവരുടെ പരിശ്രമത്തിന്റെ ഫലമായ ‘കാറ്റലിറ്റിക് ക്ലോതിംഗ്’ പ്രക്രിയ പ്രകൃതി സംരക്ഷണത്തിലെ ഏറ്റവും മികച്ച കണ്ടുപിടിത്തമാണ് എന്നതില്‍ സംശയമില്ല. നിരവധി പേരില്‍ ഇതിനകം ഈ ജിന്‍സ് ധരിപ്പിച്ച് പരീക്ഷണം നടത്തിയതിനാല്‍ ചര്‍മ്മരോഗങ്ങള്‍ക്കും സാധ്യത കുറവാണ്. രണ്ടു വര്‍ഷത്തിനുള്ളില്‍ ഈ ജീന്‍സ് വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

<

Leave a Reply

Your email address will not be published. Required fields are marked *

*