Home » News » ‘കണ്ണൂരുകാര്‍’: സഹായഹസ്തവുമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്

‘കണ്ണൂരുകാര്‍’: സഹായഹസ്തവുമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പ്

>

A brief list of Charity done by kannur group 7 - news4keralaസോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ നാടുവാണീടും കാലമാണിത്. നമ്മുടെ ദിനങ്ങള്‍ ട്വിറ്ററില്‍ തുടങ്ങി ഫേസ്ബുക്കില്‍ ഉറങ്ങുന്ന പതിവിലേക്ക് നീങ്ങുന്നു. ഫോട്ടോ ഷെയറിംഗും അപ്‌ഡേറ്റ് ചെയ്യുന്നതുമൊക്കെയായി തിരക്കോട് തിരക്ക് തന്നെ. എന്നാല്‍ നിര്‍ദയരായവര്‍ക്ക് സഹായഹസ്തമാവുകയാണ് ഫേസ്ബുക്ക് എന്ന മായാലോകത്തെ പതിനായിരത്തിലധികം അംഗങ്ങളുള്ള കണ്ണൂര്‍ ചേകവേഴ്‌സ് അഥവാ കണ്ണൂരുകാര്‍ ഗ്രൂപ്പ്. ഇവര്‍ നടത്തിയ ചാരിറ്റി പ്രോഗ്രാമുകളുടെ നാഴികക്കല്ലിലൂടെ നീങ്ങുമ്പോള്‍ സാധാരണ ജനങ്ങള്‍ക്ക് തണലേകുക തന്നെയാണ് ഇവര്‍ ചെയ്യുന്നത്…. ക്രെഡിറ്റ് കാര്‍ഡും ബാങ്ക് അക്കൗണ്ടും പോക്കറ്റില്‍ വെച്ചു നടന്നാല്‍ മാത്രം പോര, അത് കഴിവില്ലാത്തവര്‍ക്ക് നല്കി സഹായിക്കണമെന്നാണ് ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. പ്രധാനപ്പെട്ട ചാരിറ്റി പ്രോഗ്രാമുകളും ചിത്രങ്ങളും.

 • ഈ ഗ്രൂപ്പിന്റെ ആദ്യത്തെ പ്രവര്‍ത്തനം കോഴികൊടുള്ള സഞ്ജയി കൃഷ്ണ എന്ന അഞ്ചു വയസുകാരന്റെ ബ്രെയിന്‍ ടൂമര്‍ ഓപറേഷന് വേണ്ടി കണ്ണൂര്‍ കാര്‍ ഗ്രൂപ്പില്‍ നിന്നും 50000 രൂപ പിരിച്ചു നല്‍കിയത് ആണ്. നമ്മുടെ നാട്ടിലുള്ള ഫിബ്രവരി മാസത്തില്‍ സഞ്ജയ് കൃഷ്ണയെ വീട്ടില്‍ പോയി കാണുകയും 50000 രൂപ രണ്ടു ഗഡുക്കളായി അവര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ ആ പിന്‌ജോമന 04052012 നു മരണത്തിന് കീഴടങ്ങി.
 • 08.05.2012കണ്ണൂര്‍ ധര്‍മ ശാലയില്‍ പ്രവര്‍ത്തിക്കുന്ന UNIVERSAL BRAILEE & TALKING BOOK LIBRARY RESEARCH AND EDUCATIONAL INSTITUTE FOR BLIND എന്ന അന്ധവിദ്യാലയത്തിനു പ്രാഥമിക ആവശ്യത്തിനുള്ള സാധങ്ങളും ഈ വരുന്ന അധ്യാനവര്‍ഷത്തേക്കുള്ള രണ്ടു സെറ്റ് യൂണിഫോമും കണ്ണൂര്‍ ചെകവേര്‌സ് ഗ്രൂപ്പിന്റെ പ്രതിനിധികള്‍ 08/05/2012 നു സ്‌കൂളിനു കൈമാറുകയുണ്ടായി. ഒരു അംഗം അവിടുത്തെ ഒരു വിദ്യാര്‍ഥിയെ ഒരു വര്‍ഷത്തെക്ക് സ്സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തു.
 • 27.05.2012കണ്ണൂര്‍ പിലാത്തറയില്‍ പ്രവര്‍ത്തിക്കുന്ന Hope rehabilitation & Special School ലെ എഴുപത്തഞ്ചോളം വരുന്ന അന്തേവാസികള്‍ക്ക് അന്നദാനം നടത്തി.
 • 03.06.2012 കണ്ണൂര്‍ ചേകവര്‍ മട്ടന്നൂര്‍ സച്ചിതാനന്ത ആശ്രമത്തിലെ കുട്ടികള്‍ക്ക് അന്നദാനം നടത്തുകയുണ്ടായി.
 • 29.06.2012 ഹെല്ലന്‍ കെല്ലര്‍ വാരാചരണത്തിന്റെ ഭാഗമായി അബ്‌ട്രൈബിന്റെ നേതൃത്തത്തില്‍ ജൂണ്‍ 27 മുതല്‍ വിവിധ അന്ധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഇതോടനുബന്ധിച്ച് 29.6.2012 നു വെള്ളിയാഴ്ച വയ്കുന്നേരം 4:30 നു ധര്‍മശാല മാതൃക അന്ധ വിദ്യാലയത്തില്‍ വച്ച് ബ്രെയില്‍ എമ്പോസര്‍ , അബ്‌െ്രെടബ് വെബ്‌സൈറ്റ് കാഴ്ചയില്ലാത്തവര്‍ക്കായുള്ള ഡെയ്‌സി റിസോര്‍സ് സെന്റെര്‍ തുടങ്ങിയവ കണ്ണൂര്‍ എംപി ശ്രീ സുധാകരന്‍ ഉദ്ഘാടനം ചെയ്യുകയുണ്ടായി. ആ പരിപാടിയിലേക്ക് പ്രത്യേക ക്ഷണനം ലഭിച്ച കണ്ണൂര്‍ ചേകവര്‍ അന്നേ ദിവസം അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഉച്ചഭക്ഷണം നല്‍കി.
 • 01.07.2012 പിലാത്തറയിലെ ഹോപ് റീഹാബിലിട്ടെഷന്‍ ആന്‍ഡ് സ്‌പെഷ്യല്‍ സ്‌കൂളുമായി സഹകരിച്ച് താഴെ പറയുന്ന മൂന്ന് പേര്‍ക്ക് വീല്‍ ചെയര്‍ വിതരണം നടത്തുകയുണ്ടായി.
 • 1. അനില്‍ കുമാര്‍ ധര്‍മശാല : പോളിയോ ബാധിച്ചു ഇരു കാലുകളും തളര്‌ന അനില്‍ കുമാറിന് കൂട്ടായി വീട്ടില്‍ പ്രായമായ അമ്മ മാത്രമേ ഉള്ളു.
 • 2.റൌഫ് ചേലേരി: ആറു കൊല്ലം മുന്നേ വാര്‍പ്പിന്റെ പണിക്കിടയില്‍ അഴികൊടുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് അരയ്ക്കു താഴെ തളര്‍ന്നു. വീട്ടില്‍ പ്രായമായ ഉമ്മയുടെ സംരക്ഷണയില്‍ കഴിയുന്നു.
 • 3.കദീജ (കണ്ണാടി പറമ്പ): കുറച്ചു മാസങ്ങളായി അരയ്ക്ക് താഴെ സ്വാധീനം നഷ്ടപ്പെട്ട് കിടപ്പാണ്. കൂലിപണിക്കാരായ മകന്റെയും ഭര്‍ത്താവിന്റെയും സംരക്ഷണയില്‍ കഴിയുന്നു.
 • 2.07.2012 മയ്യില്‍ ഉറപോടിയില്‍ കാന്‍സര്‍ ബാധിച്ചു ചികില്‍സയില്‍ കഴിയുന്ന സുമതി എന്ന സ്ത്രീയ്ക്ക് കണ്ണൂര്‍ ചേകവരുടെ സഹായം ധനം ആയ 15000 രൂപയുടെ ചെക്ക് 22.07.12 നു അവരുടെ വീട്ടില്‍ വച്ച് കൈമാറുകയുണ്ടായി. സര്‍ജറി കഴിഞ്ഞിരിക്കുന്ന സുമതിയും അവരുടെ രണ്ടു മക്കളും ഇപ്പോള്‍ അവരുടെ സഹോദരിയുടെ സംരക്ഷണയില്‍ ആണ്.
 • 9.07.2012 അഴിക്കോട് ചാലിലെ വൃദ്ധ സദനത്തില്‍(old age home)അന്നദാനം നടത്തുകയുണ്ടായി.
 • 05.08.2012 തലശ്ശേരിയിലെ ബാല വികലാംഗ സദനം ഒബ്‌സേര്‍വേഷന്‍ ഹോമില്‍ അന്നദാനം നടത്തുകയുണ്ടായി.
 • 05.08.2012 അഴീക്കോടെ ചാല്‍ ബീച്ചിലെ പാര്‍ക്കിലുള്ള ഇവന്റ് കോര്‍ണറില്‍ വച്ച് കണ്ണൂരിന്റെ അഭിമാനം ആയ ധീര ജവാന്‍ മനീഷ് , കണ്ണൂര്‍ ചേകവരുടെ വെബ്‌സൈറ്റ് അയ www.kannurchekavers.com മൗസ് ക്ലിക്കിലൂടെ ഉല്‍ഘാടനം ചെയ്തു. നമ്മുടെ വെബ് ഡിസൈനര്‍ സൂര്യ ഹരിദാസിന്റെയും പ്രവാസ ജീവിതത്തിന്റെ ഇടവേളകള്‍ക്കിടയിലും ചേകവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ സമയം കണ്ടെത്തുന്ന പ്രവാസി ചെകവരുടെയും പിന്നെ ഈ കൂട്ടായ്മയുടെ നെടും തൂണായി ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എപ്പോളും എകോപിപിച്ചു നടത്തുന്ന നാട്ടിലെ ചേകവന്‍മാരുടെയും സാനിധ്യത്തില്‍ ആണ് ഈ മഹത്തായ കര്‍മം നടന്നത് .
 • 21.08.2012 മാങ്ങാട് കേരള ആംഡ് റിസേര്‍വ് പോലീസിന്റെ മൈത്രി പാലിയെറ്റിവ് കെയെര്‍ എന്ന സ്ഥാപനം സന്ദര്‍ശിക്കുകയും ചേകവരുടെ ധനസഹായം ആയ 5000 രൂപ അവര്‍ക്ക് കൈമാറുകയും ചെയ്തു.
 • 30/10/2012 ന് കണ്ണൂരുകാര്‍ ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ അന്നദാനവും ഇരു വൃക്കകളും തകരാറിലായ മയ്യില്‍ സ്വദേശി രവീന്ദ്രന് 30001 രൂപ ചികിത്സാസഹായവും നല്കി. കൂടാതെ കൂത്ത് പറമ്പ് സ്വദേശിക്ക് വീല്‍ ചെയറും വെച്ചുകൊടുത്തു.

<

Leave a Reply

Your email address will not be published. Required fields are marked *

*