Home » News » Current Affairs » പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുന്ന നാല് സ്ത്രീകളെ കറാച്ചിയില്‍ വെടിവെച്ചു കൊന്നു

പോളിയോ തുള്ളി മരുന്ന് വിതരണം നടത്തുന്ന നാല് സ്ത്രീകളെ കറാച്ചിയില്‍ വെടിവെച്ചു കൊന്നു

>

Four women anti-polio campaigners were killed - news4keralaകറാച്ചി: പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരായ നാല് സ്ത്രീകളെ വെടിവെച്ചു കൊന്നു. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. യുഎന്നിന്റെ ഏജന്‍സിയായ യുണിസെഫിന്റെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി ത്രിദിന വാക്‌സിനേഷന്‍ പരിപാടിക്കിടെയാണ് സ്ത്രീകളെ വെടിവെച്ചുകൊന്നത്.

പോളിയോ പ്രതിരോധ പ്രവര്‍ത്തനം പാശ്ചാത്യ ഗൂഢാലോചനയെന്നാരോപിച്ച് അതിനെതിരെ പാക് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ആക്രമണത്തിനു പിന്നിലാരാണെന്ന് വ്യക്തമായിട്ടില്ല. ആക്രമണത്തെ തുടര്‍ന്ന് കറാച്ചിയിലെ പോളിയോ തുള്ളിമരുന്നു വിതരണം നിര്‍ത്തിവെച്ചതായി പാക് ആരോഗ്യ അധികൃതര്‍ അറിയിച്ചു.

<

Leave a Reply

Your email address will not be published. Required fields are marked *

*