Home » News » Current Affairs » കസാഖ്സ്ഥാന്‍; സൈനിക വീമാനം തകര്‍ന്ന് 27 പേര്‍ മരിച്ചു

കസാഖ്സ്ഥാന്‍; സൈനിക വീമാനം തകര്‍ന്ന് 27 പേര്‍ മരിച്ചു

>

kazakhstan plane crashകസാഖ്സ്ഥാനില്‍ സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വീമാനം തകര്‍ന്നു വീണു 27 പേര്‍ മരണപ്പെട്ടു. തെക്കന്‍ കസാഖ്‌സ്താനിലെ ഷൈംകെന്റിലേയ്ക്ക് പോകുന്നവഴിയാണ് അപകടം സംഭവിച്ചത്. കസാഖ് സമയം രാത്രി ഏഴു മണിയോടെ റഡാറില്‍ നിന്ന് വിമാനം അപ്രത്യക്ഷമായിരുന്നു.

കെ.എന്‍.ബി.സുരക്ഷാ സര്‍വീസിന്റെ ഉടമസ്ഥതയിലുള്ള അന്റൊണോവ് എ.എന്‍ -72 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കസാഖ്‌സ്താന്‍ അതിര്‍ത്തി രക്ഷാസേനയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ അതിര്‍ത്തി രക്ഷാസേന മേധാവി തുര്‍ഗന്‍ബെക് സ്റ്റാമ്പെകോവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.
<

Leave a Reply

Your email address will not be published. Required fields are marked *

*