Home » News » Current Affairs » ആയുധവുംമായി മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍പിടിയിലായി

ആയുധവുംമായി മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍പിടിയിലായി

>

കൊലക്കേസ് പ്രതിയുള്‍പ്പെടെ മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മട്ടന്നൂർ പോലീസ് പിടിയിലായി. ഉരുവച്ചാലില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. മൂന്നുപേരുമായെത്തിയ ബൈക്ക് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയി. പിന്നീട് ഇവരെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ടോര്‍ച്ച് ഘടിപ്പിച്ച മൂര്‍ച്ചയേറിയ കത്തി അരയില്‍ തിരുകിവെച്ചത് പോലീസ് കണ്ടത്.പത്രക്കെട്ടെടുക്കാനാണ് അതിരാവിലെ പോകുന്നതെന്നാണ് പോലിസിനോട് ആദ്യം പറഞ്ഞതെങ്കിലും മറ്റു രാഷട്രീയ പാര്‍ട്ടിക്കാരുടെ ബാനറുകള്‍ നശിപ്പിക്കലാണ് ഉദ്ദേശ്യമെന്ന് പിന്നിട് പ്രതികള്‍ സമ്മതിച്ചതായി ഇരുവരും പറഞ്ഞു. പിടിയിലായ പ്രതികളുടെ വീട്ടിലും പരിസരങ്ങളിലും പേരാവൂര്‍ സി.ഐ. കെ.എസ്.ഷാജി, മട്ടന്നൂര്‍ എസ്.ഐ. കെ.വി.പ്രമോദ്, മാലൂര്‍ എസ്.ഐ. പി.എ.ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മണിക്കുറുകളോളം തിരച്ചില്‍ നടത്തിയിരുന്നു രണ്ടുവര്‍ഷം മുമ്പ് ഉരുവച്ചാലില്‍ സി.പി.എം. പ്രവര്‍ത്തകനായ കെ.സജീവന്‍ കൊലചെയ്യപ്പെട്ട കേസില്‍ ഏഴാം പ്രതിയായ സി.താജുദ്ദീന്‍, ശിവപുരം മരുതംചേരിയിലെ താഴെപുരയില്‍ ഞാലില്‍ അസ്‌കര്‍,രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ശിവപുരം ആമിന മന്‍സിലില്‍ ജാസിം യൂസഫ്,എന്നിവരാണ് അറസ്റ്റിലായത്.താജുദ്ദീന്റെ അരയില്‍നിന്നാണ് കത്തി കണ്ടെടുത്തത്. അത്യാധുനിക മാതൃകയില്‍ നിര്‍മിച്ച മാരകായുധമാണ് പിടിച്ചതെന്ന് പോലീസെ പറഞ്ഞു കഴിഞ്ഞദിവസം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വ്യാജവാര്‍ത്ത പരത്തി, ശിവപുരത്തുനിന്ന് ആയുധങ്ങള്‍ മാറ്റി പരിശോധനയ്‌ക്കെത്തിയ പോലീസിനെ വഴിമാറ്റിയതായി ആരോപണമുയര്‍ന്നിരുന്നു. മൂവരെയും മട്ടന്നൂര്‍ കോടതി റിമാന്‍ഡ്‌ചെയ്തു.

<

Leave a Reply

Your email address will not be published. Required fields are marked *

*