Home » News » Current Affairs » ബോളീവുഡ് താരം സല്‍മാന്‍ഖാനെതിരായ പ്രാരംഭവാദം കേള്‍ക്കുന്നത് ഏപ്രില്‍ 8 ലേക്ക് മാറ്റി

ബോളീവുഡ് താരം സല്‍മാന്‍ഖാനെതിരായ പ്രാരംഭവാദം കേള്‍ക്കുന്നത് ഏപ്രില്‍ 8 ലേക്ക് മാറ്റി

>

salnamമുംബൈ: 2002ല്‍ മുബൈയിലെ റോ‍ഡരികില്‍ കിടന്നുറങ്ങിയവര്‍ക്ക് മേല്‍ കാര്‍ ഓടിച്ചു കയറ്റിയ കേസില്‍ ബോളീവുഡ് താരം സല്‍മാന്‍ഖാനെതിരായ പ്രാരംഭവാദം കേള്‍ക്കുന്നത് മുബൈ സെഷന്‍സ് കോടതി ഏപ്രില്‍ 8 ലേക്ക് മാറ്റി. കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ സല്‍മാന്‍ ഹാജരാവാന്‍ കൂടുതല്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്.
ചെറുകുട കുറ്റങ്ങള്‍ക്കുള്ള ബാന്ദ്ര മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും കേസ് സെഷന്‍സ് കോടതിയില്‍ എത്തുകയായിരുന്നു. ആദ്യദിനത്തില്‍ സെഷന്‍സ് കോടതിയില്‍ ഹാജരാവാന്‍ മജിസ്ട്രേറ്റ് സല്‍മാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സെഷന്‍സ് കോടതി വാറണ്ട് നല്‍കിയിരുന്നില്ല. നരഹത്യാ കുറ്റം കൂട്ടിചേര്‍ത്തതിന് എതിരെ സല്‍മാന്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയും ഇന്ന് കോടതിയില്‍ ഉണ്ടായിരുന്നു. ശിക്ഷിക്കപ്പെട്ടാല്‍ പരമാവധി 10 വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടിവരും.
<

Leave a Reply

Your email address will not be published. Required fields are marked *

*