Home » News » Current Affairs » വേമ്പനാട്ട് കായലില്‍ രണ്ട് വിദ്യാര്‍ഥികളെ കാണാതായി മൂന്നു വിദ്യാര്‍ഥികള്‍ രക്ഷപെട്ടു

വേമ്പനാട്ട് കായലില്‍ രണ്ട് വിദ്യാര്‍ഥികളെ കാണാതായി മൂന്നു വിദ്യാര്‍ഥികള്‍ രക്ഷപെട്ടു

>

vembanad_വേമ്പനാട്ട് കായലില്‍ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. വിദ്യാര്‍ഥികളായ സൂരജ് (15), സൂരജിന്റെ ബന്ധു പുറക്കാട് സ്വദേശി ദിപു എന്നിവരെയാണ് പെരുമ്പളം ദ്വീപിന് സമീപംകാണാതായത്.ഇവര്‍ക്കൊപ്പം വെള്ളത്തില്‍ വീണ മൂന്നു വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടിട്ടുണ്ട്. അവധിദിനത്തില്‍ സൂരജിന്റെ വീട്ടിലേക്ക് എത്തിയ സുഹൃത്തുകളാണ് അപകടത്തില്‍ പെട്ടത്.പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.നിഖില്‍, നിഖില്‍ദാസ്, അമല്‍ എന്നീ വിദ്യാര്‍ഥികളെയാണ് നാട്ടുകാര്‍ രക്ഷപെടുത്തിയത്. പൂച്ചാക്കലില്‍ നിന്നുള്ള പോലീസ് സംഘവും ചേര്‍ത്തലയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ടു.
<

Leave a Reply

Your email address will not be published. Required fields are marked *

*