Home » News » Current Affairs » ചില പ്രേത വിഹാര കേന്ദ്രങ്ങള്‍!!!……

ചില പ്രേത വിഹാര കേന്ദ്രങ്ങള്‍!!!……

>

മരിച്ചവര്‍ ആത്മാക്കളായി അലഞ്ഞുതിരിഞ്ഞു നടക്കുമോ? ”പ്രേതമോ….? കുന്ത”മാണെന്നൊക്കെ പറഞ്ഞ് ചിരിച്ചുകളയാന്‍ വരട്ടെ.. വേണ്ടി വന്നാല്‍ മരണശേഷം ആത്മാക്കള്‍ സഞ്ചരിക്കുകയും ചെയ്യും. കള്ളിയാങ്കാട്ട് നീലിയും, ചിലങ്കയുടെ ശബ്ദവും, അട്ടഹാസങ്ങളുമൊക്കെയാണ് നമ്മള്‍ കേട്ട പ്രേതകഥകളുടെ തീം. അതൊക്കെ ഔട്ട് ഓഫ് ഫാഷനായി..എങ്കിലും പ്രേതബാധയുണ്ടെന്ന് വിശ്വസിക്കുന്ന ചിലയിടങ്ങള്‍ ഇപ്പോഴുമുണ്ട്.. അത്യന്തം പ്രേതബാധയുള്ള ലോകത്തിലെ പത്ത് സ്ഥലങ്ങളാണ് ഇവിടെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്.

 ബെറി പോമറോയ് കോട്ട, ടോറ്റ്‌നെസ്സ്

Berry Pomeroy Castle, Totness - news4kerala

14ാം നൂറ്റാണ്ടിലെ ഈ കോട്ടയ്ക്കു പിന്നില്‍ നിരവധി ഐതിഹ്യങ്ങളാണുള്ളത്. 2 പെണ്‍പ്രേതങ്ങളാണ് ഇവിടുത്തെ അന്തേവാസികള്‍. ഒന്ന് ‘വൈറ്റ് ലേഡി’ മറ്റൊന്ന് ‘ബ്ലൂ ലേഡി’യും അസൂയശാലിയായ സഹോദരിയുടെ ക്രൂരതമൂലം തടങ്കലിലാവുകയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്ത മാര്‍ഗരറ്റ് പാമെറോയിയുടെ ആത്മാവാണ് ‘വൈറ്റ് ലേഡി’ എന്ന പേരില്‍ അറിയപ്പെടുന്നത്. ആളുകളെ പ്രലോഭിപ്പിച്ച് നാശത്തിലേക്ക് നയിക്കുകയാണത്രേ ‘ബ്ലൂ ലേഡി എന്ന പ്രേതത്തിന്റെ മെയിന്‍ ഹോബി! അതുകൊണ്ട് തല്ക്കാലം ബ്ലൂലേഡിയെ പിന്തുടരുന്നത് ഉചിതമായിരിക്കില്ല.

ഡൊമിനിക്കല്‍ ഹില്‍, ഫിലിപ്പൈന്‍സ്

Dominican Hill, Baguio City, Philippines - news4kerala

 

യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മാക്കളാണ് ഇപ്പോഴും ഇവിടെ അലഞ്ഞുകൊണ്ടുനടക്കുന്നതെന്നാണ് കഥകള്‍.. എന്നാല്‍ മറ്റു ചിലര്‍ വിശ്വസിക്കുന്നതാകട്ടെ, ജീവനില്‍ കൊതി ബാക്കി വെച്ച് മരണത്തിനുമുന്നില്‍ നിസ്സഹായരായ രോഗികളുടെ ആത്മാക്കളാണിവിടെയുള്ളതെന്നാണ്.. രാത്രികാലങ്ങളില്‍ ഇവിടെയുള്ളവര്‍ക്ക് ജനലുകളും വാതിലുകളും തനിയെ കൊട്ടിയടക്കുന്ന ശബ്ദവും പാത്രങ്ങള്‍ താഴെ വീഴുന്ന ശബ്ദവും ഉച്ചത്തിലുള്ള നിലവിളിയും കേള്‍ക്കുന്നതായി പറയപ്പെടുന്നു.

എഡിന്‍ബര്‍ഗ് കോട്ട, സ്‌കോട്ട്‌ലാന്‍ഡ്

Edinburgh Castle, Edinburgh, Scotland - news4kerala

മദ്ധ്യകാലഘട്ടത്തില്‍ പണിത ഈ കോട്ട വിസ്മയാവഹമായ സ്‌കോട്ടിഷ് കുന്നിന്‍ചെരിവുകളുടെ ഒരു ദൃശ്യവിസ്മയം തന്നെ തീര്‍ക്കുന്നു. അതിനോടൊപ്പം ഇവിടുത്തെ ഒഴിഞ്ഞ മുറികളും ഇടുങ്ങിയ വഴികളും പ്രേതാത്മാക്കളുടെ വിഹാരകേന്ദ്രമായാണ് അറിയപ്പെടുന്നത്. തലയില്ലാത്ത ആള്‍രൂപവും, ഏഴ് വര്‍ഷം നീണ്ടു നിന്ന അമേരിക്കന്‍ യുദ്ധത്തിലെ ജയിലിലായ പടയാളികളുടെ ആത്മാക്കളും തുടങ്ങി ചത്തുപോയ നായകളുടെ പ്രേതങ്ങളും വരെ ഇവിടുത്തെ കാഴ്ചകളാണ്..

മോണ്‍ഡെ ക്രിസ്‌റ്റോ, ഓസ്‌ട്രേലിയ

Monte Cristo, New South Wales, Australia - news4kerala

സൗത്ത് വെയ്ല്‍സിലെ ‘ ജൂണീ’ യിലാണ് ഓസ്‌ട്രേലിയയിലെ ഏറ്റവും ഭീകരമായ ഈ മണിമന്ദിരം സ്ഥിതിചെയ്യുന്നത്. മിസ്സിസ്. ക്രൗളി എന്ന് വിളിക്കുന്ന സ്ത്രീയുടെ വീടായിരുന്നു ഇത്. തന്റെ ഭര്‍ത്താവിന്റെ അകാലമരണത്തോടുകൂടി മിസിസ്. ക്രൗളി വീടിനുപുറത്തുപോലും വരാതെയായി. പിന്നീട് അവരും മരിച്ചു. എന്നാല്‍ ഇവരുടെ മുറിയില്‍ നിന്നും മിസിസ് ക്രൗളിയുടെ ആത്മാവ് മാത്രം വിട്ടു പോയില്ല. അതോടെ, മോണ്‍ഡെ ക്രിസ്‌റ്റോയിലേക്ക് കടക്കുവാന്‍ ആര്‍ക്കും ധൈര്യമില്ലാതായി. തനിയെ ലൈറ്റ് അണയുക, ശരീരമില്ലാതെ നടക്കുന്ന പ്രേതം , ജനാലയില്‍ പ്രത്യക്ഷപ്പെടുന്ന മുഖരൂപം അപരിചിതവും പേടിപ്പെടുത്തുന്നതുമായ മൂളലും ഞരക്കവുമെല്ലാം ഇവിടെ നടക്കുന്ന സ്ഥിരം സംഭവങ്ങള്‍ തന്നെ. മിസ്സിസ്. ക്രൗളിയുടെ ഭര്‍ത്താവിന്റെ മുറിയില്‍ കടക്കുന്നവര്‍ക്ക് ശ്വാസം കിട്ടാതാവുകയും മരിച്ചതിന് സമാനമായി അനുഭവപ്പെടുമെന്ന് ചിലര്‍ പറയുന്നു. മുറിക്ക് പുറത്തിറങ്ങിയാലോ..സാധാരണ അവസ്ഥയിലേക്ക് തിരിച്ചുവരികയും ചെയ്യുന്നു.

ആന്‍ശ്യന്‍ഡ് റാം സത്രം, ഇംഗ്ലണ്ട്

Ancient Ram Inn, Gloucestershire, England - news4kerala

നിങ്ങള്‍ പ്രേതങ്ങളില്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ശരി ആന്‍ശ്യന്‍ഡ് റാം സത്രത്തിലേക്കുള്ള ട്രിപ്പ് ഒരിക്കലും നിങ്ങള്‍ മറക്കില്ല. തണുത്തതും ശൂന്യവുമായ ഭിത്തികളും പഴകിയ മണവും ഇരുണ്ട വെളിച്ചം നിറഞ്ഞ മൂലകളും എല്ലാം തന്നെ ഒരു പ്രേതാലയത്തിനു വേണ്ട എല്ലാ ‘സവിശേഷത’കളും ഈ സത്രത്തിനുണ്ട്. കൊലപാതകവും, ദുര്‍മന്ത്രവാദവും മറ്റും ഈ സത്രം പ്രേതാലയമായതിനു പിന്നിലെ കഥകളാണ്.

ഹൈഗേറ്റ് സെമിത്തേരി, നോര്‍ത്ത് ലണ്ടന്‍, ഇംഗ്ലണ്ട്

Highgate Cemetery, North London, England - news4kerala

രാത്രിയാകുന്നതോടെ ഹൈഗേറ്റ് സെമിത്തേരി ഹൊറര്‍ സിനിമകളേക്കാള്‍ ഭയാനകമാകും. വൃക്ഷലതാദികളില്‍ കാണുന്ന ശിരസില്ലാത്ത മാലാഖമാരും കാടുകയറിയ ഇരുണ്ട്പിടിച്ച വഴിയിടങ്ങളും ഈ സെമിത്തേരിയില്‍ കാണാം. അതുകൊണ്ടുതന്നെയാണ് ഇവിടം ബ്രിട്ടനിലെ നമ്പര്‍ വണ്‍ ഗോസ്റ്റ് സ്‌പോട്ട് ആയതും.. ബ്രിട്ടന്റെ പ്രസിദ്ധമായ ‘ഗോതിക് ആര്‍ക്കിടെക്ചര്‍’ കൊണ്ട് നിര്‍മിച്ചതെന്ന പ്രത്യേകതയാണ് ഭീകരാന്തരീക്ഷമൊഴിച്ചാല്‍ ഹൈഗേറ്റ് സെമിത്തേരിയില്‍ എടുത്തുപറയേണ്ട മറ്റൊരു കാര്യം. കാള്‍ മാര്‍ക്‌സിന്റെ മൃതദേഹം അടക്കം ചെയ്തിരിക്കുന്നതും ഇവിടെത്തന്നെ.

ബംഗഢ് ഫോര്‍ട്ട്, ഇന്ത്യ

Bhangarh Fort, India - news4kerala

ഇന്ത്യയിലാണ് ബംഗഢ് ഫോര്‍ട്ട്. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും അല്‍വാറിലേക്ക് പോകും വഴിയെ സ്ഥിതി ചെയ്യുന്ന ഈ കോട്ട ഇന്ത്യയിലെ ഏറ്റവും വലിയ ‘haunted place’ കൂടിയാണ്. സിംഗ്യ എന്ന ദുര്‍മന്ത്രവാദിനി ശാപം നിമിത്തമാണ് കൊട്ടാരമായിരുന്ന ഇവിടം ഭൂതവാസമുള്ള സ്ഥലമായതിനു പിന്നിലെ കഥ. കൊട്ടാരത്തിലെ എല്ലാവരും മരിച്ച ശേഷം, നൂറ്റാണ്ടുകളോളം പുനര്‍ജന്മമില്ലാതെ അലഞ്ഞുതിരിയട്ടെയെന്നായിരുന്നു ശാപം.. എത്ര മനോഹരമായ ശാപം അല്ലേ?

ഈ പ്രദേശത്തെ വീടുകള്‍ക്ക് മേല്‍ക്കൂരയില്ലാത്തതാണ് രസകരമായ മറ്റൊരു കാര്യം. എപ്പോഴൊക്കെ വീടുകള്‍ മേല്‍ക്കൂര വെച്ച് നിര്‍മിച്ചിട്ടുണ്ടോ, അന്നൊക്കെ മേല്‍ക്കൂര പൊളിഞ്ഞ് താഴെ വീഴുകയും ചെയ്തിട്ടുണ്ട്. ‘ആഹാ! എന്നാല്‍ ആ കാഴ്ച കണ്ടുകളയാമെന്നു കരുതി രാജസ്ഥാനിലേക്ക് പുറപ്പെടാന്‍ വരട്ടെ.. ഈ പ്രദേശം സന്ദര്‍ശിക്കുന്നവര്‍ക്ക് അമിതമായ ഉത്കണ്ഠയും മന:സമാധാനക്കേടും അനുഭവപ്പെടും. സൂര്യാസ്തമനത്തിനുശേഷം ഈ പ്രദേശത്ത് തങ്ങുന്നത് ഗവണ്‍മെന്റ് പോലും നിരോധിച്ചിട്ടുള്ളതാണ്. ‘staying after sunset is strictly prohibited in this area’ എന്ന് പറഞ്ഞുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ ഒരു ബോര്‍ഡും കാണാം.

സ്‌ക്രീമിംഗ് തുരങ്കം, നയാഗ്ര ഫാള്‍സ് , ഒന്റാറിയോ

Screaming Tunnel, Niagara Falls, Ontario - news4kerala

നയാഗ്ര ഫോള്‍സിനെ ന്യൂയോര്‍ക്ക് സിറ്റിയുമായും ടൊര്‍ണോട്ടോയുമായും ബന്ധിപ്പിക്കുന്ന റെയില്‍വേ ട്രാക്കിനടിയിലൂടെയാണ് ഈ ടണല്‍ കടന്നുപോകുന്നത്. ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് ഒരു കര്‍ഷകകുടുംബം താമസിച്ചിരുന്നു. ഒരു രാത്രി വീടിനു തീപിടിച്ചു. വസ്ത്രത്തില്‍ പിടിച്ച തീയണക്കുന്നതിനായി ഒരു പെണ്‍കുട്ടി നിലവിളിച്ചുകൊണ്ട് ടണലിലേക്ക് ഓടുകയും തുടര്‍ന്ന് ടണലില്‍ നിന്നും തെറിച്ച് വീണ് മരിക്കുകയും ചെയ്തുവെന്നുമാണ് ഒരു കഥ. ഈ പെണ്‍കുട്ടിയുടെ ആത്മാവ് ഇവിടം വിട്ട് പോയിട്ടില്ലെന്ന് വിശ്വസിക്കുന്നു.

തുരങ്കവുമായി ബന്ധപ്പെട്ട മറ്റൊരു കഥയും ഒരു പെണ്‍കുട്ടിയുടെ തന്നെ. തുരങ്കത്തിനടുത്തുവെച്ച് ബലാത്സംഗപ്പെടുത്തിയ പെണ്‍കുട്ടിയെ ഇവിടെ വെച്ചുതന്നെ ജീവനോടെ കത്തിച്ചു കളഞ്ഞു. ഇവിടെയുള്ള ആത്മാവിന്റെ കഥ ഇതാണെന്ന് മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നു. എന്തായാലും, അര്‍ദ്ധരാത്രി തുരങ്കത്തിനു മദ്ധ്യത്തിലായി ഒരു തീപ്പെട്ടിക്കൊള്ളി കത്തിച്ചുപിടിച്ചു നിന്നാല്‍ വെളിച്ചം താനെ അണയുമെന്നു മാത്രമല്ല, ഒരു പെണ്‍കുട്ടി നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം.

ഒഹ്യോ യൂണിവേഴ്‌സിറ്റി, ഏഥന്‍സ്, അമേരിക്ക

Ohio University,  Athens, America - news4kerala

നിരവധി ഭൂതവാസമുള്ള സ്ഥലമാണ് ഒഹ്യോ യൂണിവേഴ്‌സിറ്റി ക്യാംപസ്. ക്യാമ്പസിനകത്തെ ചില സ്ഥലങ്ങളിലായി പ്രേതവാസമുണ്ടെന്നാണ് കരുതുന്നത്. ലോകത്തിലെ തന്നെ ഏറ്റവും അധികം  പ്രേതങ്ങള്‍ വസിക്കുന്നതിവിടെയെന്നാണ് ബ്രിട്ടീഷ് സൊസൈറ്റി ഫോര്‍ റിസര്‍ച്ച് പറയുന്നത്. ഒരു ദുര്‍മന്ത്രവാദിനി ആത്മഹത്യ ചെയ്യുന്നതിന് തൊട്ടു മുമ്പ് തന്റെ രക്തം കൊണ്ട് കുറെ പൈശാചികവും അമാനുഷികവുമായ കാര്യങ്ങള്‍ ചുമരിലെഴുതി വെച്ചിരുന്നു. ‘വില്‍സണ്‍ ഹാളി’ലായിരുന്നു അത്. ദുര്‍മന്ത്രവാദിനിയുടെ ആത്മാവ് ഇപ്പോഴും ഇവിടെ ചുറ്റിപ്പറ്റിനടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നു. കുറെ ബാസ്‌ക്കറ്റ് ബോള്‍ കളിക്കാര്‍ താമസിച്ചിരുന്ന ‘വാഷിംഗ്ടണ്‍ ഹാള്‍’. ഏതോ അപകടത്തില്‍ അവര്‍ മിരിച്ചശേഷം അവരുടെ ആത്മാക്കള്‍ ഇവിടെ താമസവും തുടങ്ങി. ഇടയ്ക്ക് ഇവര്‍ പന്തുകളിക്കാനിവിടെ എത്താറുമുണ്ട്. ‘ജെഫേഴ്‌സണ്‍ ഹാളി’ലാകട്ടെ പ്രേതാത്മാക്കള്‍ പലതരത്തിലാണുള്ളത്.

ചാങ്കി ബീച്ച്, സിങ്കപ്പൂര്‍

Changi Beach, Singapore - news4kerala

കൊലപാതക ഗ്രൗണ്ട് എന്ന പേരില്‍ കുപ്രസിദ്ധമാണ് ചാങ്കി ബീച്ച്. ജപ്പാന്‍കാരല്ലെന്ന കാരണത്താല്‍ ചൂഷണം ചെയ്ത് കൊല്ലപ്പെട്ട ചൈനാക്കാരാണ് ഇവിടുത്തെ ആത്മാക്കള്‍. രണ്ടാം ലോക മഹായുദ്ധകാഘട്ടത്തിലായിരുന്നു സംഭവം. ചിലപ്പോള്‍ ശിരസില്ലാത്തതും ശരീരമില്ലാത്തതുമായ ചൈനാക്കാരുടെ മൃതദേഹങ്ങള്‍ ഇവിടെ പറന്നു നടക്കുന്നതായി കാണാം. കാണുക മാത്രമല്ല, തങ്ങളുടെ രക്തം ഇവിടെ ഉപേക്ഷി്കുകയും പ്രേതങ്ങള്‍ ചെയ്യുന്നു. കൂടാതെ അപരിചിതമായ നിലവിളികളും ഞരക്കവും കേള്‍ക്കുന്നതായും പറയപ്പെടുന്നു.

<

Leave a Reply

Your email address will not be published. Required fields are marked *

*