Home » News » Current Affairs » അഫ്ഗാനിസ്ഥാനില്‍ കുഴിബോംബ് പൊട്ടി 10 പെണ്‍കുട്ടികള്‍ മരിച്ചു

അഫ്ഗാനിസ്ഥാനില്‍ കുഴിബോംബ് പൊട്ടി 10 പെണ്‍കുട്ടികള്‍ മരിച്ചു

>

10 girls killed in Afghanistan - news4keralaജലാലാബാദ്: കിഴക്കന്‍ അഫ്ഗാനിസ്താനിലെ നാന്‍ഗഢ് പ്രവിശ്യയില്‍ വിറകു ശേഖരിക്കാന്‍ പോയ 10 പെണ്‍കുട്ടികള്‍ കുഴിബോംബ് സ്‌ഫോടനത്തില്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചപ്പാഗഢ് ജില്ലയിലെ ദൗലത്സായി ഗ്രാമത്തിലാണ് സംഭവം. രാവിലെ സ്‌കൂളില്‍ പോകുന്നതിന് മുമ്പ് വിറക് ശേഖരിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. ശക്തമായ സ്‌ഫോടനത്തില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ തിരിച്ചരിയാനാവാത്ത വിധം ചിതറിയിട്ടുണ്ട. മരിച്ചവരെല്ലാം ഒമ്പതിനും 11 നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

വര്‍ഷങ്ങളായി സംഘര്‍ഷഭൂമിയായ അഫ്ഗാനില്‍ പൊട്ടാതെ കിടക്കുന്ന കുഴിബോംബുകള്‍ സാധാരണക്കാര്‍ക്കും കുട്ടികള്‍ക്കും വന്‍ ഭീഷണിയാണ്. അഫ്ഗാനിസ്താനിലെ വിവിധ മേഖലകളില്‍ ദിവസവും 20 മുതല്‍ 30 വരെ ആളുകള്‍ കുഴിബോംബ് സ്‌ഫോടനങ്ങളില്‍ പെടാറുണ്ടെന്ന് കാബൂള്‍ മൈന്‍ ഡിറ്റക്ഷന്‍ സെന്റര്‍ ഓപ്പറേഷന്‍ മാനേജര്‍ ഷാ വാലി അയൂബി പറഞ്ഞു.

വിറകു ശേഖരിക്കുന്നതിനിടയില്‍ കുട്ടികളിലൊരാളുടെ കയ്യിലെ മഴു കുഴിബോംബില്‍ തട്ടിയതാണ് അപകട കാരണമെന്ന് ഗവര്‍ണര്‍ മുഹമ്മദ് സിദ്ദിഖ് ദൗലത്്‌സായി പറഞ്ഞു.

<

Leave a Reply

Your email address will not be published. Required fields are marked *

*