Home » News » Current Affairs » തലസ്ഥാനത്ത് വീണ്ടും പൈപ്പ് പൊട്ടി

തലസ്ഥാനത്ത് വീണ്ടും പൈപ്പ് പൊട്ടി

dinuതിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് രണ്ടാഴ്ചക്കിടെ മൂന്നാമതും പൊട്ടി. അരുവിക്കരയ്ക്കുസമീപമാണ് ബുധനാഴ്ച പൈപ്പ് പൊട്ടിയത്. മണ്ണന്തല, മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രദേശങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന 40 സെന്റീമീറ്റര്‍ വ്യാസമുള്ള കാസ്റ്റ് അയേണ്‍ പൈപ്പാണ് പൊട്ടിയത്. മെഡിക്കല്‍ കോളേജ് മേഖലയിലെ ജലവിതരണം തടസ്സപ്പെടും. കഴിഞ്ഞ ഞായറാഴ്ച രാത്രി അരുവിക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പൈപ്പ് പൊട്ടിയിരുന്നു. അതെ തുടര്‍ന്ന് തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്ത് ജനവിതരണം മുടങ്ങുകയും ജനങ്ങള്‍ ദുരിതത്തിലാവുകയും ചെയ്തു. രണ്ടാഴ്ച്ചയ്ക്കിടെ ആദ്യം പൈപ്പ് പൊട്ടിയത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് തലേദിവസമയ ഫിബ്രവരി 25 നാണ്. അന്ന് നാലിടത്ത് പൈപ്പ് പൊട്ടിയത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. തലസ്ഥാന നഗരിയില്‍ ജലവിതരണം ദിവസങ്ങളോളം മുടങ്ങി. നഗരത്തില്‍ മിക്കയിടത്തും ഒരുതുള്ളി വെള്ളം പോലും കിട്ടാത്ത സ്ഥിതിയുണ്ടായി. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശസ്ത്രക്രിയകളും പോസ്റ്റ്‌മോര്‍ട്ടങ്ങളും മുടങ്ങി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള എസ്.എ.ടി.ആസ്പത്രിയില്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ചു. എന്നാല്‍, അധികൃതര്‍ പൊങ്കാല നടന്ന ആറ്റുകാല്‍ പ്രദേശത്ത് ടാങ്കറുകളില്‍ വെള്ളമടിച്ച് പ്രശ്‌നങ്ങളുണ്ടാകാതെ നോക്കി.പൈപ്പ് പൊട്ടിയതിനാല്‍ നഗരത്തിന്റെ മറ്റുപ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങില്ല. പൈപ്പ് ഉടന്‍ അറ്റകുറ്റപ്പണി നടത്താനാകുമെന്ന് അധികൃതര്‍ അറിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

*